വിലക്കയറ്റം നിയന്ത്രിക്കാന്‍ ജനകീയബസാറുകള്‍: ദിവാകരന്‍

തിരുവനന്തപുരം| WEBDUNIA|
ഓണക്കാലത്ത് ഭക്‌ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ജനകീയ ബസാറുകള്‍ ആരംഭിക്കുമെന്ന് ഭക്‌ഷ്യമന്ത്രി സി ദിവാകരന്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ബസാറുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് ആവശ്യമായ സ്‌റ്റോക്കുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്ത്‌ അവശ്യവസ്‌തുക്കളുടെ വില നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മൊബൈല്‍ മാവേലി സ്‌റ്റോറുകള്‍ തുടങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കും. റേഷന്‍ കടകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള 52 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലാണുള്ളത്.

എന്നാല്‍, കേരളത്തിലെ റേഷന്‍ കടകളെ ദോഷകരമായി ബാധിക്കുന്ന വ്യവസ്‌ഥകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭക്‌ഷ്യസുരക്ഷാ നിയമത്തിലുണ്ടെന്നും ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :