വിമോചന സമരത്തില്‍ പങ്കെടുത്തതില്‍ പശ്ചാത്താപം: കെ ടി തോമസ്
കോട്ടയം|
WEBDUNIA|
PRO
PRO
വിമോചന സമരത്തില്‍ പങ്കെടുത്തതില്‍ താന്‍ പശ്ചാത്തപിക്കുന്നതായി ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. ചിന്തകള്‍ക്ക് വലുപ്പമില്ലാതിരുന്ന കാലത്താണ് വിമോചന സമരത്തില്‍ പങ്കെടുത്തത്. പിന്നീട് വിമോചന സമരം അധാര്‍മികമായിരുന്നെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി കെ ചന്ദ്രപ്പന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണം കൊണ്ട് നടത്തിയ സമരമായിരുന്നു വിമോചന സമരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണം എന്നത് നിര്‍ബന്ധമാക്കണം.
സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ സത്യമാണോയെന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സംശുദ്ധരായ രാഷ്ട്രീയ നേതാക്കന്‍മാരില്‍ ഒരാളായിരുന്നു സി കെ ചന്ദ്രപ്പന്‍ എന്നും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.