വിമാനത്താവളം വഴി കള്ളക്കടത്ത് സജീവം; സ്വര്‍ണവും കുങ്കുമപ്പൂവും കടത്തിയ രണ്ടുപേര്‍ പിടിയില്‍

കരിപ്പൂര്‍| WEBDUNIA|
PRO
PRO
കരിപ്പൂര്‍ വിമാനത്താവളം വഴി കള്ളക്കടത്ത് സജീവമാകുന്നു. ശനിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണവും 12 കിലോ കുങ്കുമപ്പൂവും പിടിച്ചു.

തൃശൂര്‍ സ്വദേശി സമീറില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണവും കണ്ണൂര്‍ സ്വദേശി ജാഫറില്‍ നിന്ന് അരക്കിലോ സ്വര്‍ണവും 12 കിലോ കുങ്കുമപ്പൂവുമാണ് പിടിച്ചെടുത്തത്. സ്വര്‍ണം ഗ്യാസ് സ്റ്റൌവില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് ജാഫര്‍ പിടിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :