ന്യായമായ വിമര്‍ശനങ്ങളെ എതിര്‍ക്കേണ്ടതില്ലെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ. ജസ്‌റ്റിസ് സിറിയക് ജോസഫിനെതിരെ കോഴിക്കോട് ബാര്‍ അസോസിയേഷന്‍ കൊണ്ടുവന്ന പ്രമേയത്തെക്കുറിച്ചാണ് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ഇങ്ങനെ പ്രതികരിച്ചത്.
ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ച് നാര്‍ക്കോ പരിശോധനാ ഫലം അടങ്ങുന്ന സിഡികള്‍ വിലയിരുത്തിയ സുപ്രീംകോടതി ജഡ്‌ജി സിറിയക് ജോസഫിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം ഓഗസ്‌റ്റ് 28നായിരുന്നു കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പാസ്സാക്കിയത്.
ജസ്റ്റിസിന്‍റെ നിലപാടുകള്‍ ഭരണഘടനയ്‌ക്ക് നിരക്കുന്നതല്ലെന്നാരോപിച്ചാണ് അസോസിയേഷന്‍ പ്രമേയം കൊണ്ടു വന്നത്. പദവിക്ക് നിരക്കാത്ത രീതിയിലാണ് ജസ്‌റ്റിസ് സിറിയക് ജോസഫിന്‍റെ പ്രസ്‌താവനകളും, പ്രവര്‍ത്തിയുമെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
സുപ്രീംകോടതി ജഡ്‌ജി സിറിയക് ജോസഫിനെതിരെ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രമേയം അവതരിപ്പിയ്‌ക്കുന്നതിന് നീക്കം നടന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു.