‘സുപ്രീംകോടതി ജഡ്ജിയെ വര്‍ഗീയവാദിയാക്കരുത്’

Mar Joseph Powathil
ചങ്ങനാശേരി:| WEBDUNIA|
PRO
PRO
സുപ്രീംകോടതി ജഡ്ജിയെന്ന സുപ്രധാന സ്ഥാനമലങ്കരിക്കുന്ന ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച് പരിശ്രമിക്കുന്നുവെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വൗത്തില്‍. ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസങ്ങളില്‍ അടിയുറച്ച് ജീവിക്കാന്‍ ഇന്ത്യയില്‍ അവകാശമുണ്ട്. എന്നാല്‍ തന്‍റെ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്നു പ്രഖ്യാപിച്ചതാണ് സ്റ്റിസ്‌ സിറിയക്‌ ജോസഫ് ചെയ്ത കുറ്റമായി മാധ്യമങ്ങള്‍ കാണുന്നതെന്നും മാര്‍ ജോസഫ് പവ്വൗത്തില്‍ പറഞ്ഞു.

മൂല്യച്യുതിയാണ് മാധ്യമങ്ങളില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും മാര്‍ ജോസഫ് പവ്വൗത്തില്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായ കാര്യങ്ങളില്‍ മുന്നോട്ടു പോയെങ്കിലും ധാര്‍മികമൂല്യങ്ങളില്‍ മാധ്യമങ്ങള്‍ പിറകോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കണമെന്നും മാര്‍ ജോസഫ് പവ്വൗത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌, കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരിക്കെ ബാംഗ്ലൂരിലെ ഫോറന്‍സിക്‌ ലാബ്‌ സന്ദര്‍ശിച്ച്‌, അഭയ കേസിലെ നാര്‍കോ പരിശോധനാ സിഡികള്‍ കണ്ടുവെന്ന വാര്‍ത്ത വന്‍ വിവാദത്തിന് വഴിമരുന്നിട്ടിരുന്നു. ക്നാനായ സഭയിലെ മൂന്ന്‌ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി സുപ്രീംകോടതിയിലെ ജഡ്ജിയായ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ ബാംഗ്ലൂരിലെ ലാബില്‍ നേരിട്ടെത്തി എന്നാണ്‌ ആരോപണം ഉയര്‍ന്നത്.

ഇതിന് പുറമെ, പദവികള്‍ക്കുപരി തനിക്ക് സഭയോട് കൂറും കടപ്പാടും ഉണ്ടെന്ന് ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പ്രസ്താവിച്ചത് വീണ്ടും വിവാദകോലാഹലം ഉയര്‍ത്തിറ്യിരുന്നു. സഭയുടെ ശക്തി വിശ്വാസികളുടെ ചൈതന്യമാണെന്നും ഓരോ അല്‍മായനും പ്രധാനപ്പെട്ട ക്രിസ്‌തീയ ദൗത്യം നിറവേറ്റാനുണ്ടെന്നുമാണ് കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടന്ന സീറോ മലബാര്‍ സഭ അല്‍മായ അസംബ്ലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെ ജസ്റ്റിസ്‌ സിറിയക്‌ അഭിപ്രായപ്പെട്ടത്. പദവികള്‍ക്കുപരി സഭയോട്‌ താന്‍ കൂറും വിശ്വാസവും പുലര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :