മുഖ്യമന്ത്രിക്കെതിരായ ആക്രമണം: മാപ്പ് പറയാനുള്ള അന്തസ് പിണറായി കാണിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണത്തില്‍ മാപ്പ് പറയാനുള്ള അന്തസ് പിണറായി കാണിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സാംസ്കാരിക കേരളത്തിന് അപമാനകരമെന്ന് ആക്രമണത്തില്‍ എല്‍ഡിഎഫിനു പങ്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പ്രസ്താവന നിരര്‍ത്ഥകമാണ്.

കണ്ണൂരില്‍ മുഖ്യമന്ത്രിയെ കാല്‍കുത്തിക്കില്ല എന്നാണ് സിപിഎം നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നത്. ആക്രമണത്തെ അപലപിക്കുന്നതിന് പകരം സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വാദമാണ് പിണറായി നിരത്തുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആക്രമണത്തില്‍ മാപ്പ് പറയാനുള്ള അന്തസ് പിണറായി കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിനെതിരെ നിരന്തര സമരപരിപാടികള്‍ നടത്തി പരാജയപ്പെട്ട ഇടതു മുന്നണി അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമണത്തിന്‍െറ ഗുണഭോക്താവാണ് കോണ്‍ഗ്രസ് എന്ന പിണറായിയുടെ പ്രസ്താവന ചെന്നിത്തല തള്ളിക്കളഞ്ഞു. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും പിണറായി ഇക്കാര്യം തന്നെ പറഞ്ഞിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :