പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍. ജന്മദിനത്തില്‍ രാവിലെ 11ന് കേക്ക് മുറിയ്ക്കും. പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഇത്തവണ വിഎസിന്റെ സഹോദരിയുമെത്തും.
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ നിലയ്ക്കാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായ വിഎസ് നവതിയുടെ നിറവിലും നിയമപ്പോരാട്ടങ്ങളുടെ വഴിയിലാണ്.
സാധാരണ പിറന്നാള്‍ ആഘോഷം ഭാര്യ ഉണ്ടാക്കുന്ന പായസത്തിലൊതുക്കുന്ന വിഎസ് ഇത്തവണ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി.അതുകൊണ്ട് തന്നെ പിറന്നാള്‍ ദിനത്തില്‍ പതിവില്ലാതെ കേക്ക് മുറിച്ച് ആഘോഷമാക്കും.
രാവിലെ പതിനൊന്നിന് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വെച്ചാണ് കേക്ക് മുറിക്കല്‍. വീട്ടിലുളളവര്‍ക്ക് പുറമേ ഇത്തവണത്തെ പിറന്നാളിന് പുന്നപ്രയില്‍ നിന്ന് വിഎസിന്റെ സഹോദരി ആഴിക്കുട്ടിയും അടുത്ത ബന്ധുക്കളും എത്തുന്നുണ്ട്.