അവധിക്കാലത്ത് വിനോദവും വിജ്ഞാനവും പകര്ന്നു നല്കുക എന്നതാണ് സമ്മര് സ്കൂളിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. സ്റേറ്റ് സെന്ട്രല് ലൈബ്രറി സംഘടിപ്പിച്ച സമ്മര് സ്കൂള്-2013 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അവധിക്കാലം കളികളുടേത് മാത്രമല്ല. വിജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യംകൂടി അതിനുണ്ടാകണം. ഇതിനനുസൃതമായാണ് കുട്ടികളുടെ ചിന്തകളെ വികസിപ്പിക്കാനുതകുന്ന കളികളും അതുവഴിയുള്ള പഠനവും ഉള്ക്കൊള്ളിച്ചുകൊണ്ട് സമ്മര് സ്കൂള് പദ്ധതിയുമായി സര്ക്കാര് മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മാനസികവും വൈജ്ഞാനികവുമായ വികസനമാണ് സര്ക്കാര് ലക്ഷ്യംവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എംആര്‍ തമ്പാന് ചടങ്ങില് അധ്യക്ഷത വഹിച്ചു. സമ്മര്‍ സ്കൂള്‍ ചെയര്‍മാന്‍ എന്‍ സുരേഷ് കുമാര്‍, സ്റേറ്റ് ലൈബ്രേറിയന്‍ പി സുപ്രഭ, കൌണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.