ഭുവനേശ്വര്‍|
WEBDUNIA|
Last Modified വെള്ളി, 10 മെയ് 2013 (13:41 IST)
PRO
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സ്റ്റീല്‍ നിര്‍മാതാക്കളായ ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്കോക്കെതിരായ ഒഡീഷ ഹൈകോടതി വിധി സുപ്രീംകോടതി വിധി റദ്ദാക്കി.
ഒഡീഷയിലെ കാണ്ഡഹാര്‍ ജില്ലയില്‍ പോസ്കോ കമ്പനിക്ക് ഇരുമ്പയിര്‍ ഖനനത്തിന് അനുമതി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പോസ്കോ കമ്പനിക്ക് ഒഡീഷ സര്‍ക്കാര്‍ ഖനനത്തിനായി നേരത്തെ അനുമതി നല്ക്കിയിരുന്നു. ഇതിനെതിരെ ജിയോമൈന്‍(ജിയോളജിക്കല്‍ മിനറല്‍ റിസോഴ്സ് മാനേജ്മെന്‍്റ് സര്‍വീസ്) ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2010ല്‍ പോസ്കോക്ക് ഹൈകോടതി ഖനനാനുമതി നിഷേധിക്കുകയായിരുന്നു.
ഇരുമ്പയിര്‍ ഖനനത്തിനായി കമ്പനി സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രദ്ദേശവാസികള്‍ ചെറുത്തുനില്‍പ് തുടരുന്നനിടയിലാണ് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയത്..