സമ്പത്ത് കസ്റ്റഡി മരണക്കേസ്: സിബിഐക്കെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്
തിരുവനനന്തപുരം: |
WEBDUNIA|
PRO
PRO
പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സിബിഐ നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ എറണാകുളം സിജെഎം കോടതി ഇന്നു വിധി പറയും. എഡിജിപി മുഹമ്മദ് യാസിന്‍ , ഡിഐജി വിജയ് സാക്കറെ എന്നിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ സമ്പത്തിന്റെ സഹോദരന്‍ മുരുകേശനാണ് ഹര്‍ജി നല്‍കിയത്.
ഇവരെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വാങ്ങിയ ശേഷം അറസ്റ്റ് ചെയ്യാതെ വാറണ്ട് കോടതിക്ക് സിബിഐ മടക്കി നല്‍കിയിരുന്നു. പ്രതിപ്പട്ടികയില്‍ ഒഴിവാക്കിയ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ഉണ്ടോ എന്നറിയാന്‍ ഇവരുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കുന്നത് അശാസ്‌തീയ അന്വേഷണമാണെന്നാണ് മുരുകേശന്റെ വാദം.