വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ബോധവത്ക്കരണം

പത്തനംതിട്ട| WEBDUNIA|
PRO
ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ദാരിദ്ര്യ ലഘൂകരണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട നഗരത്തിലെ ഹൈസ്ക്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പത്തനംതിട്ട മര്‍ത്തോമ ഹയര്‍സെക്കന്ററി സ്കൂളില്‍ ഏകദിന ശില്പശാല നടത്തി.

ചടങ്ങിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടര്‍ സജി ചാക്കോ നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. ഭക്ഷണം,ജലം,ഊര്‍ജ്ജം എല്ലാവര്‍ക്കും എന്നന്നേയ്ക്കും എന്ന വിഷയം ആസ്പദമാക്കി സോഷ്യല്‍ മൊബിലൈസര്‍ സെര്‍ലീ ബോധവല്‍ക്കരണ ക്ളാസെടുത്തു.

നാളെ ജീവിക്കാനുളളവര്‍ക്ക് അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളെ സുസ്ഥിരമാക്കുന്നതിനുളള അവബോധം കുട്ടികളില്‍ സ്യഷ്ടിക്കത്തക്കവിധത്തിലുളള വിഷയങ്ങളെ ആസ്പദമാക്കി പെന്‍സില്‍ ഡ്രോയിങ്ങ്, കാര്‍ട്ടൂണ്‍, ഉപ്യാസ രചന, കവിതാ രചയും സംഘടിപ്പിച്ചു.

മികവു പുലര്‍ത്തിയ കുട്ടികള്‍ക്ക് ട്രോഫി നല്‍കി. അസിസ്റന്റ് പ്രോജക്ട് ഓഫീസര്‍മാരായ എ പവന്‍, കെ മീനാകുമാരി, സാങ്കേതിക വിദഗ്ദ്ധന്‍ ബ്രിന്‍ലി മാനുവല്‍, സെറികള്‍ച്ചര്‍ ഓഫീസര്‍ കെ എച്ച് സെലീന എന്നിവര്‍ സംബന്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :