'വിദഗ്ധ ചികിത്സ നല്‍കാന്‍ മദനിക്ക് ജാമ്യം നല്‍കണം’

കൊച്ചി: | WEBDUNIA|
PRO
PRO
കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം നല്‍കണമെന്ന് ഭാര്യ മദനി. നിലവില്‍ ലഭിച്ച ചികിത്സകളൊന്നും തന്നെ ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടുകയോ അത് ഫലിക്കുകയോ ചെയ്തിട്ടില്ല. സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ പലപ്പോഴും ചികിത്സക്ക് തടസമായെന്നും അവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് നിയന്ത്രണത്തിലുള്ള ചികിത്സ ആയതിനാല്‍ ശരിയായ ഫലം കണ്ടില്ല. ആയുര്‍വേദ ചികിത്സ പൂര്‍ത്തീകരിക്കാനോ കണ്ണിന് ലഭ്യമാകേണ്ട തുടര്‍ ചികിത്സകള്‍ നല്‍കാനോ സാധ്യമായില്ല. നിരന്തരവും സൂക്ഷ്മവുമായ ചികിത്സയുണ്ടെങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുള്ളൂ.

മകളുടെ കല്യാണം ഈ മാസം 10നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം ചെയ്ത് കൊടുക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. അതിന് നിര്‍ബന്ധമായും അദ്ദേഹത്തിന് ജാമ്യം ലഭ്യമാക്കണമെന്നും ഇക്കാര്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാരും ഇടപെടണമെന്നും സൂഫിയ ആവശ്യപ്പെട്ടു. മദനിയുടെ കാര്യത്തില്‍ ഒരു തരം ഭരണകൂട ധാര്‍ഷ്ട്യമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :