ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 15 ഏപ്രില്‍ 2016 (18:32 IST)
മദ്യരാജാവ് വിജയ് മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. തുടർച്ചയായി മൂന്നു തവണ സമൻസ് അയച്ചിട്ടും നേരിട്ടു ഹാജരാകാത്തതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് വിദേശകാര്യ മന്ത്രാലയത്തോട് പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടത്.
സാമ്പത്തിക വെട്ടിപ്പ് കേസിലെ പ്രതിയായ മല്ല്യയുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റീജണല്‍ പാസ്പോര്‍ട്ട് ഓഫിസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് സഹകരിക്കാതെ മല്ല്യ രാജ്യം വിട്ടെന്നാരോപിച്ചാണ് ഇഡി പാസ്പോര്‍ട്ട് ഓഫിസിനെ സമീപിച്ചത്.
വായ്പ എടുത്തതു വഴി 9000കോടിയിലധികം രൂപ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി മദ്യ വ്യവസായിയായ മല്ല്യ
കഴിഞ്ഞ മാർച്ച് രണ്ടിനാണ് മല്ല്യ രാജ്യംവിട്ടത്. രാജ്യസഭാംഗം എന്ന നിലയിലുള്ള നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു മല്ല്യയുടെ രക്ഷപെടൽ.
തുടർന്ന് മാർച്ച് 18, ഏപ്രിൽ രണ്ട്, ഒമ്പത് തീയതികളിൽ ഹാജരാകണമെന്ന് അറിയിച്ച് മല്യക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ മല്ല്യ ഇതിൽ വീഴ്ച വരുത്തി. വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് മല്യയ്ക്കുള്ളത്.