വിഎസ് വിരുദ്ധ പ്രസ്ഥാവന: 25 പേര്‍ പാര്‍ട്ടിവിട്ടു

കുന്നംകുളം| WEBDUNIA| Last Modified വെള്ളി, 10 ഫെബ്രുവരി 2012 (05:14 IST)
സി പി എം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍‌മേലുള്ള ചര്‍ച്ചയ്ക്കിടെ ബാബു എം പാലിശ്ശേരി എം എല്‍ എ വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ചതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 25 പേര്‍ പാര്‍ട്ടി വിട്ടു.

വി എസിനെതിരെ ബാബു എം പാലിശ്ശേരി സംസ്ഥാന സമ്മേളനത്തില്‍ നടപടി ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് കൊരട്ടിക്കരയില്‍ 25 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ ഇടതുപക്ഷ ഏകോപന സമിതിയില്‍ ചേര്‍ന്നതായി സംസ്ഥാന സമിതി അംഗം കെ പി പ്രേമന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കൊരട്ടിക്കരയില്‍ പ്രകടനം നടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :