വിജിലന്‍സ് കേസ്: വിഎസിന്റെ നിലപാടിന് പിബിയുടെ പിന്തുണ

കൊല്‍ക്കത്ത| WEBDUNIA| Last Modified വ്യാഴം, 19 ജനുവരി 2012 (15:57 IST)
PRO
PRO
തനിക്കെതിരായ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍റെ നിലപാടിന് സി പി എം പോളിറ്റ് ബ്യൂറോയുടെ പിന്തുണ. ഇത് സംബന്ധിച്ച് വി എസ് നല്‍കിയ കത്ത് കേന്ദ്ര കമ്മറ്റിക്കിടെ നടന്ന പി ബി യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന പാര്‍ട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ യോഗം തീരുമാനിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാമെന്ന വി എസിന്‍റെ നിലപാട് പി ബി അംഗീകരിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കട്ടേയെന്ന് വി എസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

വി എസിന്‌ എതിരായ വിജിലന്‍സ് കേസ് സംബന്ധിച്ച് പാര്‍ട്ടി കേന്ദ്ര കമ്മറ്റി പരിഗണനയില്‍ എടുത്തിരുന്നില്ല. കേസ് സംബന്ധിച്ച് വി എസ് പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് അയച്ചതിനെത്തുടര്‍ന്നാണ് ഇക്കാര്യം പരിഗണിച്ചത്. കേസുമായി ബന്‌ധപ്പെട്ട എല്ലാ രേഖകളും വി എസ്‌ പോളിറ്റ്‌ ബ്യൂറോയ്ക്ക്‌ കൈമാറിയിരുന്നു. സര്‍ക്കാര്‍ വക ഭൂമി ബന്ധുവിന് അനധികൃതമായി പതിച്ച് നല്‍കിയെന്നാണ് വി എസിനെതിരായ വിജിലന്‍സ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :