കോണ്‍ഗ്രസിനെതിരെ വി എസിന്റെ രൂക്ഷ വിമര്‍ശനം

കോല്‍ക്കൊത്ത| WEBDUNIA|
PRO
PRO
കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശനം. സ്വന്തം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് വി എസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തെലയും തനിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇവര്‍ പറയുന്നതില്‍ കാര്യമില്ല. പലകേസുകളിലും ഉള്‍പ്പെട്ടവരാണ് ഇവരെന്നും വി എസ് കുറ്റപ്പെടുത്തി.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി കോല്‍ക്കത്തയിലെത്തിയയതായിരുന്നു അദ്ദേഹം. വിജിലന്‍സ് കേസിനെതിരെ കോടതിയെ സമീപിക്കുമോയെന്ന് ചോദിച്ചപ്പോള്‍, വരട്ടേയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :