പഞ്ചാബും ഉത്തരാഖണ്ഡും വിധിയെഴുതുന്നു

ചണ്ഡീഗഢ്/ഡെറാഡൂണ്‍| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (08:55 IST)
പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി.

പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് പോളിംഗ് നടക്കുന്നത്. 1,078 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 45 പേര്‍ സ്ത്രീകളാണ്. കോണ്‍ഗ്രസും അകാലിദള്‍-ബി ജെ പി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. പഞ്ചാബ് പീപ്പിള്‍സ്പാര്‍ട്ടി, ബി എസ് പി, ശിരോമണി അകാലിദള്‍ (അമൃതസര്‍), സി പി എം തുടങ്ങിയ പാര്‍ട്ടികളും ജനവിധി തേടുന്നു.

ഉത്തരാഖണ്ഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 800 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ഇരു സംസ്ഥാനത്തും വോട്ടെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :