വി എസ് തനിത്തങ്കമാണെന്ന് പി സി ജോര്‍ജ്

ശാസ്‌താംകോട്ട| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്‌തിരുന്ന ചില്ലറ കുഴപ്പം ഒഴിവാക്കിയാല്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തനിത്തങ്കമാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. മറ്റു സംസ്ഥാനത്തു നിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു മനസിലായതുപോലും കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കു മനസിലായില്ലെന്നതാണു വിഎസ്‌ വിഷയത്തിലെ അദ്ഭുതമെന്നും ജോര്‍ജ്‌ പറഞ്ഞു.

പ്രവൃത്തിയില്‍ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെക്കാളും സംസ്ഥാന സെക്രട്ടറി പിണറായി വിജയനേക്കാളും വലിയ കമ്യൂണിസ്റ്റുകളായാണു എ കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ജനം വിലയിരുത്തുന്നതെന്നും പി സി ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

സി എം പി കുന്നത്തൂര്‍ താലൂക്ക്‌ സമ്മേളനത്തിന്റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :