വാഹനാപകടത്തില്‍ കലാസംവിധായകന്‍ മരിച്ചു

പത്തനംതിട്ട| WEBDUNIA| Last Modified വെള്ളി, 1 ജനുവരി 2010 (10:48 IST)
അടൂരില്‍ കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കലാസംവിധായകനായ ഷാജഹാന്‍ മരിച്ചു.

പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് കലാസംവിധാനം ഒരുക്കിയിട്ടുള്ള ഷാജഹാന്‍ കുമളി സ്വദേശിയാണ്.

അപകടത്തില്‍ ഏഴു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണു സൂചന. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :