എരുമേലി പമ്പാവാലിയില്‍ അയ്യപ്പഭക്‌തര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ആന്ധ്രാപ്രദേശ് സ്വദേശി ശേഷരത്നമാണ് ഇന്നു രാവിലെ മരിച്ചത്.
61 പേരുമായി ശബരിമലയിലേക്ക് പോകുകയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ, എരുമേലിക്കും പമ്പാവാലിക്കും ഇടയില്‍ കണമലയില്‍ വച്ച് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ വെളിച്ചം കുറവായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പരുക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.