ചെങ്ങറ: ഉമ്മന്‍‌ചാണ്ടി ഉപവസിക്കുന്നു

പത്തനംതിട്ട| WEBDUNIA| Last Modified ശനി, 14 ഫെബ്രുവരി 2009 (11:21 IST)
ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി നടത്തുന്ന ഉപവാസ സമരം പത്തനംതിട്ടയില്‍ തുടങ്ങി. യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചന്‍ ഉപവാസം ഉദ്‌ഘാടനം ചെയ്‌തു. വൈകീട്ട്‌ അഞ്ചുവരെയാണ്‌ സമരം.

ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മൂന്നു തവണ പ്രതിപക്ഷ നേതാവ്‌ കത്തു നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പിപി തങ്കച്ചന്‍ ആരോപിച്ചു. സമരം ചെയ്യുന്നവര്‍ക്ക്‌ വൈദ്യസഹായം എത്തിക്കുക, ഭക്ഷണം നല്‍കുക, കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങി പത്ത്‌ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :