തന്നിഷ്ടപ്രകാരം ഫോണ്‍ ചെയ്യാന്‍ സമ്മതിക്കാത്തതിന് ജയില്‍പ്പുള്ളി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനെ അടിച്ചുവീഴ്ത്തി. വാര്‍ഡന്‍ സതീഷ് കുമാറിനാണ് ഈ ദുര്യോഗമുണ്ടായത്. ജയില്‍ ഉദ്യോഗസ്ഥന്മാര്‍ ഓടിവരുന്നതിനിടെ ജയില്‍പ്പുള്ളിയായ ഫല്‍ഗുണന്‍ സ്വയം മുറിവേല്‍പ്പിച്ച് ഭീകരരംഗം സൃഷ്ടിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ വാര്‍ഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് വാര്‍ഡന്‍ ആക്രമിക്കപ്പെട്ട സംഭവമുണ്ടായത്. ജയിലിലെ കോയിന്‍ ബോക്സ് ഫോണ്‍ ഉപയോഗിക്കാന്‍ ടോക്കണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയക്കേസില്‍ തടവില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകനായ ഫല്‍ഗുണന് ഉച്ചതിരിഞ്ഞ സമയത്തേക്കുള്ള ടോക്കണാണ് ലഭിച്ചിരുന്നത്. താന്‍ തന്നെ നമ്പര്‍ ഡയല്‍ ചെയ്യുമെന്നും ടോക്കണ്‍ സമയം വരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ശാഠ്യം പിടിച്ചതോടെയാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ടോക്കണ്‍ സംവിധാനമനുസരിച്ച് കിട്ടിയിട്ടുള്ള ഊഴം വരാതെ ഫോണ്‍ ചെയ്യാന്‍ സമ്മതിക്കില്ലെന്ന് വാര്‍ഡന്‍ സതീഷ് കുമാര്‍ തറപ്പിച്ചുപറഞ്ഞു. ഇത് കേട്ടയുടന്‍ ഫല്‍ഗുണന്‍ പിന്നില്‍ നിന്ന് വാര്‍ഡനെ അടിച്ചുവീഴ്ത്തുകയും കലിയടങ്ങാതെ കാലില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. ജയില്‍പ്പുള്ളിയുടെ ആക്രമണത്തിനിരയായ വാര്‍ഡനെ രക്ഷിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതിനിടെ, ഫല്‍ഗുണന്‍ ഓടിപ്പോയി ചുമരില്‍ തലയിടിക്കുകയും നാക്കിനടിയില്‍ ഉണ്ടായിരുന്ന ബ്ലേഡ് കൊണ്ട് മുഖത്ത് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇയാള്‍ ജയിലില്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിതെത്രെ. ഇയാള്‍ മുമ്പ് ടവറില്‍ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. കണ്ണൂര്‍ ജയിലിലായിരുന്നു ഈ പ്രതി തടവില്‍ കഴിഞ്ഞിരുന്നത്. ഈയിടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാളെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.