വാടകക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം ഉടന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ കെട്ടിട ഉടമകളുടേയും വാടകക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഉടന്‍തന്നെ പുതിയ നിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. ഇത് സംബന്ധിച്ച 2013ലെ കേരള കെട്ടിടങ്ങള്‍ (പാട്ടവും അടിസ്ഥാന വാടകയും മറ്റ് സൗകര്യങ്ങളും) ബില്‍ നിയമമാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.

കെട്ടിട ഉടമകളുടെയും വാടകക്കാരുടേയും പ്രതിനിധികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായം രൂപീകരിച്ചിട്ടുണ്ട്. നിയമം നിലവില്‍ വരുന്നതോടെ കെട്ടിട ഉടമകള്‍ക്ക് വാടക ഉറപ്പുവരുത്താനും വാടകക്കാര്‍ക്ക് അവരുടെ കൈവശാവകാശത്തിന് സ്ഥിരത കൈവരിക്കാനും നിലവിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വാടകക്കരാര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന ബില്ലിലെ വ്യവസ്ഥമൂലം വാടകക്കരാറുകള്‍ക്ക് നിയമസാധുത ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :