വലിയമല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു: സ്റ്റേഷനില്‍ നിന്നും പൊലീസുകാരെ തുരത്തി; മതിലില്‍ കയറി പൊലീസ് രക്ഷപ്പെട്ടു

നെടുമങ്ങാട്| WEBDUNIA|
PRO
ഇന്നലെ പൊലീസ് സ്റ്റേഷന്‍ ആക്രമണം നടന്നു. ഭീകരരും ഗുണ്ടകളുമൊന്നുമല്ല ആക്രമിച്ചത്. അവരേക്കാള്‍ ഭീകരന്‍- ഒരു പോത്ത്.

വിരണ്ടോടിയ പോത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയാതോ പൊലീസുകാര്‍ നെട്ടോട്ടത്തിലായി. പലരും മുള്ളുവേലിയുണ്ടെന്നതു പോലും വകവെയ്ക്കാതെ മതിലി കയറിയാണ് രക്ഷപ്പെട്ടത്..

തളയ്ക്കാന്‍ നടത്തിയ ശ്രമത്തിനിടെയുണ്ടായ ആക്രമണത്തില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെ വലിയമല പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

പോത്തിനെ തളയ്ക്കാന്‍ പൊലീസുകാര്‍ നടത്തിയ ശ്രമം വിഫലമായതിനെത്തുടര്‍ന്ന് കാട്ടാക്കട നെടുമങ്ങാട് ഫയര്‍ഫോഴ്സ് യൂണിറ്റുകളിലെ ഫയര്‍മാന്‍മ്മാരും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ പിടിച്ചു കെട്ടിയത്. സംഭവത്തിനിടയില്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും പരുക്കേറ്റു.

ചൂള്ളിമാനൂര്‍ സ്വദേശിയായ സുലൈമാന്റെ പോത്താണ് കയര്‍ പൊട്ടിച്ച് പൊലീസ്സ്റ്റേഷന്‍ വളപ്പിലേയ്ക്ക് ഓടിക്കയറിയത്. ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തും.

കശാപ്പിന് കൊണ്ടുവന്ന പോത്താണ് വിരണ്ട് ഓടിയതെന്ന് പൊലീസ് പറ‌ഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴ്പ്പെടുത്താനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :