വര്‍ക്കലയ്ക്ക് പാര്‍ലമെന്‍റിന്‍റെ ആദരാഞ്ജലി

ന്യൂഡല്‍ഹി| WEBDUNIA|
PRO
അന്തരിച്ച മുതിര്‍ന്ന പാര്‍ലമെന്‍റേറിയന്‍ വര്‍ക്കല രാധാകൃഷ്ണന് ലോക്സഭാംഗങ്ങള്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഏതാനും നിമിഷം സഭാംഗങ്ങള്‍ എഴുന്നേറ്റ് മൌനമായി നിന്നു. സഭ ചേര്‍ന്നയുടനാണ്‌ വര്‍ക്കലയെ അനുസ്മരിച്ചത്‌.

ഇന്നലെ രാവിലെ ആയിരുന്നു മുന്‍ എം പിയും സ്പീക്കറുമായ വര്‍ക്കല രാധാകൃഷ്ണന് അന്തരിച്ചത്. പ്രഭാത സവാരിക്കിടെ വാഹനം തട്ടി പരുക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും, വി ജെ ടി ഹാളിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷം വൈകുന്നേരം നാലരയോടെ ആറ്റിങ്ങലിലുള്ള കുടുംബവീട്ടില്‍ എത്തിച്ച് മൃതദേഹം ഇന്നലെ രാത്രി ഒമ്പതരയോടെ സംസ്കരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :