വിമാനങ്ങള്‍ വൈകുന്നു; എംപി നിരാഹാരസമരത്തില്‍

കോഴിക്കോട്‌| WEBDUNIA|
PRO
PRO
കരിപ്പൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എം കെ രാഘവന്‍ നിരാഹാരസമരം തുടങ്ങി. കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിന്‌ മുന്നിലാണ് നിരാഹാരസമരം.

ആദ്യം ഒരു ദിവസത്തെ സത്യഗ്രഹമായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമായ ഉറപ്പുകള്‍ നല്കാത്ത പശ്‌ചാത്തലത്തില്‍ അനിശ്‌ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എയര്‍ ഇന്ത്യയുടെ 40ഓളം വിമാന സര്‍വീസുകളാണ്‌ കരിപ്പൂരില്‍ നിന്നുമാത്രം റദ്ദാക്കപ്പെട്ടത്‌. യാത്രക്കാര്‍ പലതവണ ഇതില്‍ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ എം കെ രാഘവന്‍ എംപി വിമാനത്താവള അധികൃതരുമായി ചര്‍ച്ചയ്ക്കെത്തിയത്‌.

ഇതിനിടെ സംഭവസ്ഥലത്തെത്തിയ മുസ്ലീംലീഗ്‌ നേതാവ്‌ മായിന്‍ഹാജിയെ അകത്തേയ്ക്ക്‌ കടത്തിവിടാതിരുന്നത് പോലീസും യുഡിഎഫ്‌ പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :