കൊച്ചി|
WEBDUNIA|
Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2009 (12:08 IST)
PRO
ലൌ ജിഹാദിനെ കുറിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ഡി ജി പിയോട് ആവശ്യപ്പെട്ടു. ലൌ ജിഹാദ് സംബന്ധിച്ച് ഡി ജി പി കൊടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കോടതി കുറ്റപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് സംഘടിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് കാണിച്ച് ഡി ജി പി റിപ്പോര്‍ട്ട് നല്‍കിയത്.
പരസ്പര വിരുദ്ധ വസ്തുതകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് പറഞ്ഞ ഡി ജി പി മുസ്ലീം യുവാക്കള്‍ മറ്റ് യുവതികളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് പരസ്പര വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അവലംബിച്ച രേഖകളും വിവരങ്ങളും കോടതിയില്‍ ഹാജരാക്കണം. ഓരോ ജില്ലകളിലേയും എസ്പിമാര്‍ ഡി ജി പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.