മുന്‍കൂര്‍ ജാമ്യം തേടി ഡിഎച്ച്ആര്‍എം നേതാക്കള്‍

കൊച്ചി| WEBDUNIA|
മുന്‍കൂര്‍ജാമ്യം തേടി ഡി എച്ച് ആര്‍ എം നേതാക്കളായ രാജീവും ശെല്‍വരാജും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. വര്‍ക്കല കൊലപാതകത്തോടനുബന്ധിച്ച് ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരുടെ അറസ്‌റ്റ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

വര്‍ക്കല കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 15 ഓളം പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എന്നാല്‍, വര്‍ക്കല കൊലപാതകത്തില്‍ ഡി എച്ച് ആര്‍ എമ്മിന് പങ്കില്ലെന്ന് കഴിഞ്ഞ ഞായറാഴ്‌ച രാജീവ് വ്യക്തമാക്കിയിരുന്നു. ഇതിനു വിരുദ്ധമായാണ് ഇപ്പോള്‍ രാജീവും സഹപ്രവര്‍ത്തകനും ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്.

ആളെക്കൊന്ന് പ്രശസ്‌തി നേടാന്‍ സംഘടന ശ്രമിച്ചിട്ടില്ലെന്നും പട്ടികജനവിഭാഗങ്ങളെ മുന്‍ ധാരയിലേക്ക് കൊണ്ടുവരാനാണ് സംഘടന ശ്രമിക്കുന്നതെന്നും ഡി എച്ച് ആര്‍ എം പറഞ്ഞിരുന്നു. ഡി എച്ച് ആര്‍ എം രജിസ്‌റ്റര്‍ ചെയ്‌ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സംഘടനയ്‌ക്ക് സാമ്പത്തികസഹായം ലഭിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും രാജീവ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :