കേരളം തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഡി ജി പി അറിയിച്ചു.
സംസ്ഥാനത്തെ ദളിത് സംഘടനകളെക്കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചിരുന്നതായും അതേക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണെന്നും ഡി ജി പി പറഞ്ഞു. സംഘടനയുടെ തീവ്രവാദബന്ധവും അന്വേഷിക്കുമെന്നും ഡി ജി പി പറഞ്ഞു.
എറണാകുളം കലക്‌ടറേറ്റ് സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.