ലോഡ്‌ ഷെഡിംഗ്‌ ജൂണ്‍ ‍15 വരെ മാത്രം: ആര്യാടന്‍

കൊച്ചി| WEBDUNIA|
PRO
PRO
ലോഡ്‌ ഷെഡിംഗ്‌ ജൂണ്‍ 15ന്‌ പിന്‍വലിക്കുമെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു‌. കുറഞ്ഞാലും 15ന്‌ തന്നെ ലോഡ്‌ഷെഡിംഗ്‌ പിന്‍വലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പകല്‍ ഒരു മണിക്കൂറും രാത്രി അരമണിക്കൂറും ആണ് ഇപ്പോള്‍ പവര്‍ക്കട്ട്.

വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കാന്‍ നീക്കമില്ലെന്ന് ആര്യാടന്‍ അറിയിച്ചു. അധിക വൈദ്യുതി ഉപഭോഗത്തിന്‌ ഏര്‍പ്പെടുത്തിയിരുന്ന സര്‍ചാര്‍ജ്‌ പിന്‍വലിച്ചതോടെ ഉപഭോക്‌താക്കളുടെ മേലുള്ള അധികഭാരം ഒഴിഞ്ഞതായും ആര്യാടന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :