‘മഴയൊരുക്കം‘, ശുചിത്വ സാക്ഷരത പരിപാടിയുമായി എറണാകുളം ജില്ല സാക്ഷരതാ മിഷന്‍

എറണാകുളം: | WEBDUNIA|
PRO
PRO
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ജില്ല പഞ്ചായത്തിന്റെ ശ്രമങ്ങളില്‍ സാക്ഷരതാ മിഷനും പങ്കാളിയാകുന്നു. ജില്ല ശുചിത്വ മിഷനുമായി ചേര്‍ന്ന് സാക്ഷരത മിഷന്‍ സംഘടിപ്പിക്കുന്ന 'മഴയൊരുക്കം' ശുചിത്വ സാക്ഷരത പരിപാടിക്ക് ബുധനാഴ്ച മെയ് 15ന് തുടക്കം കുറിക്കും.

രാവിലെ പത്തിന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ ഡിആര്‍ഡിഎ ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുപ്പിള്ളി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ആദ്യഘ'ത്തില്‍ ജില്ലയിലെ നോഡല്‍ പ്രേരക്മാര്‍ക്കും അസിസ്റ്റന്റ് പ്രേരക്മാര്‍ക്കും പരിശീലനം നല്‍കും. തുടര്‍ന്ന് അഞ്ച് മേഖലകളായി തിരിച്ച് ജില്ലയിലെ മുഴുവന്‍ പ്രേരക്മാര്ക്കുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

മാലിന്യം ശരിയായി സംസ്‌കരിക്കുന്നതിലൂടെ മഴക്കാലരോഗങ്ങള്‍ തടയുകയാണ് ലക്‍ഷ്യം സാക്ഷരത തുടര്‍വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികമായി ആയിരം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുമെന്ന് ജില്ല കോ ഓഡിനേറ്റര്‍ അറിയിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :