ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ്(എം)

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ്(എം). കോട്ടയം, ഇടുക്കി സീറ്റുകളാണ് ആവശ്യപ്പെടുക. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. നിലവില്‍ കോട്ടയം സീറ്റില്‍ മാത്രമാണ് മാണി ഗ്രൂപ്പ് മത്സരിക്കുന്നത്. കൂടാതെ ഇടുക്കി സീറ്റും കൂടി ആവശ്യപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നത്.

കെ എം മാണിയേയും പി ജെ ജോസഫിനെയും സീറ്റ് ആവശ്യപ്പെടുന്നതിനായി യോഗം ചുമതലപ്പെടുത്തി. ഇന്നുതന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കാണുമെന്നാണ് സൂചന.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മതിയെന്ന് പി സി ജോര്‍ജ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ ആവശ്യം തള്ളിക്കളഞ്ഞാണ് പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി യോഗം രണ്ട് സീറ്റ് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :