ലൈഫ്‌ സയന്‍സ്‌ പാര്‍ക്കിന് പുതിയ മുഖം

ലൈഫ് സയന്‍സ് പാര്‍ക്ക്, കെ എസ് ഐ ഡി സി, കൊച്ചി
കൊച്ചി| Last Updated: ശനി, 25 ഒക്‌ടോബര്‍ 2014 (16:58 IST)
തിരുവനന്തപുരം തോയ്ക്കലിലുള്ള ലൈഫ്‌ സയന്‍സ്‌ പാര്‍ക്കിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി ഗ്രീന്‍വര്‍ത്ത്‌ ഇന്‍ഫ്രക്ചേഴ്സ പ്രൈവറ്റ്‌ ലിമിറ്റഡിന്‌ കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) പദ്ധതിസ്ഥലം കൈമാറി. കെഎസ്‌ഐഡിസി എംഡിയും വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സത്യജീത്‌ രാജന്‍ ഐഎഎസിന്റെ സാന്നിദ്ധ്യത്തില്‍ ലൈഫ്‌ സയന്‍സ്‌ പാര്‍ക്ക്‌ പ്രൊജക്ട്‌ ഡയറക്ടറും സിഒഒയുമായ ബി ജ്യോതികുമാറും ഗ്രീന്‍വര്‍ത്ത്‌ ഡയറക്ടര്‍ പി ജെ ജേക്കബ്ബും തമ്മിലാണ്‌ പദ്ധതി സ്ഥലം കൈമാറ്റരേഖകള്‍ ഒപ്പുവെച്ചത്‌.

മറ്റ്‌ വ്യവസായ പാര്‍ക്കുകളില്‍ നിന്നും വ്യത്യസ്തമായി ഈ പാര്‍ക്കിലെ കമ്പനികള്‍ക്ക്‌ വൃത്തിയുള്ള ചുറ്റുപാടുകള്‍, ഓക്സിജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്‌, നൈട്രജന്‍ എന്നിവയുടെ വിതരണം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്‌. എല്ലാ ആവശ്യങ്ങളും പാര്‍ക്കിന്റെ സുദീര്‍ഘമായ പ്രീ-പ്രൊജക്ട്‌ കാലയളവില്‍ പരിഗണിക്കപ്പെടുമെന്ന്‌ സത്യജീത്‌ രാജന്‍ അറിയിച്ചു. ഈ സൗകര്യങ്ങളുമായി ഇന്ത്യയിലെ ലൈഫ്‌ സയന്‍സ്‌ അധിഷ്ഠിതമായ കമ്പനികള്‍ക്കും ആര്‍ ആന്‍റ് ഡി പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മികവുറ്റ ആസ്ഥാനമായി ലൈഫ്‌ സയന്‍സസ്‌ പാര്‍ക്ക്‌ മാറുമെന്നും ലോകത്തിലെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും മികച്ച പാര്‍ക്കായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റേണല്‍ റോഡുകളടക്കമുള്ള പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ 2015 ജൂണോടുകൂടി പൂര്‍ത്തിയാവും.

രാജ്യത്തെ ലൈഫ്‌ സയന്‍സ്‌ അധിഷ്ഠിത വ്യവസായങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മികച്ചയിടമായി കേരളസര്‍ക്കാറിന്റെ ലൈഫ്‌ സയന്‍സ്‌ പാര്‍ക്ക്‌ നിര്‍മ്മിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തത്‌ കെഎസ്‌ഐഡിസിയാണ്‌. പാര്‍ക്കില്‍ അത്യാധുനിക ഓഫീസ്‌ ഏരിയ, ഇന്‍കുബേഷന്‍ സെന്റര്‍, റെഡി ടു ഒക്കുപൈ ലാബ്‌ മൊഡ്യൂളുകള്‍ എന്നിവയുമുണ്ടാവും. കൂടാതെ വന്‍കിട ബയോ കമ്പനികള്‍ക്ക്‌ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ഡെവലപ്‌ ചെയ്ത സ്ഥലവും റെഡി ടു യൂസ്‌ മോഡുലാര്‍ ഓഫീസുകളും ഇന്റര്‍മേഡിയറ്റ്‌, ചെറുകിട കമ്പനികള്‍ക്കായി വെറ്റ്‌, ഡ്രൈ ലാബ്‌ സ്ഥലവും നല്‍കും. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, ബയോമെഡിക്കല്‍ ഡിവൈസസ്‌ തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങള്‍ക്കുള്ള എക്കോസിസ്റ്റവും അടിസ്ഥാനസൗകര്യവും പാര്‍ക്ക്‌ ഒരുക്കും.

അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയായാല്‍ പാര്‍ക്കിലേക്ക്‌ മാറാന്‍ താല്‍പര്യമുള്ള അര ഡസണിലേറെ സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനികളുമായി കെഎസ്‌ഐഡിസി ധാരണയിലായിട്ടുണ്ട്‌. കേരള വെറ്റീറിനറി ആന്റ്‌ ആനിമല്‍ സയന്‍സസ്‌ യൂണിവേഴ്സിറ്റി ലൈഫ്‌ സയന്‍സസ്‌ പാര്‍ക്കില്‍ ക്ലിനിക്കല്‍ റിസര്‍ച്ചിന്‌ വേണ്ടി ആനിമല്‍ ഹൗസ്‌ ആന്റ്‌ സെന്റര്‍ സ്ഥാപിക്കുന്നുണ്ട്‌. ഇതിനുള്ള സ്ഥലം കെഎസ്‌ഐഡിസി നല്‍കിക്കഴിഞ്ഞു.

ലൈഫ്‌ സയന്‍സ്‌ പാര്‍ക്കില്‍ നിര്‍മ്മിക്കു ആദ്യത്തെ കെട്ടിടത്തിന്‌ 2,50,000 ചതുരശ്രയടിവിസ്തൃതിയുണ്ടാവും. ആര്‍ ആന്റ്‌ ഡി, മാനുഫാക്ചറിംഗ്‌ സ്ഥലത്തിന്‌ പുറമെ ആധുനിക ബയോടെക്‌ ഇന്‍കുബേഷന്‍ സെന്ററും ഈ കെട്ടിടത്തിലുണ്ടാവും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 12 കോടിയുടെ ധനസഹായം നല്‍കാന്‍ അനുമതി നേടിയിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :