ലൈംഗിക പീഡനം: തേജ്പാലിന് സിസി ടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് കോടതി

പനാജി| Last Modified ശനി, 3 മെയ് 2014 (16:29 IST)
തെഹല്‍ക്ക പീഡനക്കേസില്‍ പ്രതിയായ മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് എഡിറ്റ് ചെയ്യാത്ത സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ പനാജി അതിവേഗ കോടതി ഗോവ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പീഡനം നടന്ന ഹോട്ടലിലെ ലിഫ്റ്റിനു സമീപമുള്ള സിസിടിവിയില്‍ നിന്നുള്ള എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളാണ് കൈമാറേണ്ടത്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച ദൃശ്യം കൈമാറണമെന്ന് തേജ്പാല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :