ലീഗ് നേതാക്കളും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ഡല്‍ഹി യാത്ര റദ്ദാക്കി
കോഴിക്കോട്|
WEBDUNIA|
PRO
മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ഡല്‍ഹി യാത്ര റദ്ദാക്കി. മുഖ്യമന്ത്രി ലീഗ്ഹൗസില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുസ്ലിംലീഗ് നേതാക്കള്‍ യാത്ര റദ്ദാക്കിയത്.
എന്നാല്‍ മുഖ്യമന്ത്രി കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ത്തന്നെ തുടരുകയാണ്.
സോണിയാഗാന്ധി സമയം അനുവദിക്കാത്തത് മൂലമാണ് യാത്ര റദ്ദാക്കിയതെന്നാണ് സൂചന. ലീഗ് ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തേണ്ട കാര്യം ഇപ്പോഴില്ലെന്നും മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗ് ഹൗസിലേത് സൗഹൃദ സന്ദര്‍ശനമാണെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് മാത്രമായി പുനസംഘടന പറ്റില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഘടകക്ഷികളുടെ ആവശ്യം പിന്നീട് പരിഗണിക്കാമെന്നും ഹൈക്കമാന്‍ഡ് പറയുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നും സൂചനയുണ്ട്.