ടൈറ്റാനിയം ഇടപാടുകളില്‍ അഴിമതി നടന്നതായി കെ എ റൗഫ് പറഞ്ഞു. ഇതിന് പിന്നില്‍ മുസ്ലീം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും വി കെ ഇബ്രാഹിം കുഞ്ഞുമാണെന്നും റൗഫ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിക്ക് അതില്‍ പങ്കുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും റൗഫ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭയുടെ അനുമതി മുന്‍കൂട്ടി വാങ്ങിയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊജക്‌ടിലെ 56 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയത്. കൊച്ചിക്കാരനായ രാജീവ് എന്നയാളുമായാണ് ഇടപാട് നടന്നത്. കരാര്‍ എടുത്തത് കേന്ദ്രസര്‍ക്കാര്‍ കമ്പനി ആയിരുന്നെങ്കിലും അതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ നടത്തിയത് രാജീവിന്റെ കമ്പനിയാണെന്നും റൌഫ് ആരോപിച്ചു
കെ എം എം എല്ലിലും ഇത്തരത്തിലുള്ള ഇടപാട് നടന്നിട്ടുണ്ടെന്നും റൌഫ് പറഞ്ഞു. രാജീവ് എന്നയാള്‍ക്ക് ഇതിലും പങ്കുണ്ട്. മലബാര്‍ സിമന്റ്‌സിലും കുഞ്ഞാലിക്കുട്ടി ഇടപെടല്‍ നടത്തിയതായി റൗഫ് ആരോപിച്ചു.