ലാവ്‌ലിന്‍ കേസില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ലാവ്‌ലിന്‍ കേസില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നഷ്ടമുണ്ടായെന്ന് കണ്ടെത്തിയത് ഭരണഘടനാ സ്ഥാപനമായ സിഎജിയാണ്. സിപിഎം ഇപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. നഷ്ടത്തിന്റെ ഉത്തരവാദി ആരെന്ന് സിപിഎം വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ കോടതി വിധിയെ ചോദ്യം ചെയ്യാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി പറഞ്ഞിട്ടാണ് സിബിഐ അന്വേഷണം നടത്തിയത്. അത് ഇപ്പോള്‍ കോടതി വിധിയില്‍ അഭിമാനിക്കുന്നവര്‍ മറക്കരുത് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.