ലാലിന് തെറ്റു പറ്റിയെന്ന് കരുതുന്നില്ലെന്ന് കോടിയേരി

കൊച്ചി| Joys Joy| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (11:19 IST)
നടന്‍ മോഹന്‍ ലാലിന് തെറ്റു പറ്റിയെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ . മോഹന്‍ ലാലിനെ മുന്‍ നിര്‍ത്തി അഴിമതി നടത്താന്‍ യു ഡി എഫ് ശ്രമമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ കുറ്റപ്പെടുത്തി.
ദേശീയഗെയിംസ് വേദിയില്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച ‘ലാലിസം’ പരിപാടി പരക്കെ വിമര്‍ശനം നേടിയ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ ‘ലാലിസ’ത്തെ കളിയാക്കി കൊണ്ടും വിമര്‍ശിച്ചുകൊണ്ടുമുള്ള സ്റ്റാറ്റസുകള്‍ ഓരോ നിമിഷവും പുതുതായി എത്തിക്കൊണ്ടിരിക്കുകയാണ്.

വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ ‘ലാലിസം’ ബാന്‍ഡ് പിരിച്ചു വിടാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ , വാര്‍ത്തകള്‍ ലാലിസത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ രതീഷ് വേഗ നിഷേധിച്ചിരുന്നു. ‘ലാലിസം’ പരിപാടിക്ക് രണ്ടു കോടി രൂപ പ്രതിഫലം നല്കിയത് നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :