ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി അഞ്ച് യാത്രക്കാര്‍ മരിച്ചു. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആണ്. മരിച്ചവരില്‍ രണ്ട് പേര് കുട്ടികളാണ്. കടമത്ത് ദ്വീപിനു സമീപമായിരുന്നു സംഭവം.
ബോട്ടില്‍ 27 പേര് ഉണ്ടായിരുന്നു എന്നാണ് വിവരം. അമിനി ദ്വീപില്‍ നിന്ന് കടമത്ത് ദ്വീപിലേക്ക് വരികയായിരുന്ന അല്‍ അമീന് എന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ എത്തി. നാവികസേനയുടെയും തീരദേശസേനയുടെയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ലക്ഷദ്വീപ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കടമത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ബോട്ടിന്റെ യന്ത്രത്തകരാറാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ബോട്ടില്‍ വെള്ളം കയറിയപ്പോഴാണ് യന്ത്രം തകരാറിലായത്.