റോഡ് തടഞ്ഞതിന് മര്‍ദ്ദനമേറ്റ് ടാറിംഗ് തൊഴിലാളി മരിച്ചു

കോഴിക്കോട്| WEBDUNIA|
ടാറിംഗ് ജോലി നടക്കവെ റോഡിലൂടെ വാഹനം കടത്തിവിടാത്തതിന് ഓട്ടോയില്‍ എത്തിയ സംഘം തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പനങ്ങാട് കണ്ണാടിപ്പൊയില്‍ ദാമോദരന്‍(53)ആണ് മരിച്ചത്. മുക്കത്തിനടുത്ത് തോട്ടുമുക്കം-വാലില്ലാപ്പുഴ റോഡിന്റെ റീടാറിംഗ് പ്രവര്‍ത്തികള്‍ നടക്കവേ ഓട്ടോയില്‍ എത്തിയ സംഘം ദാമോദരനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് കുഴഞ്ഞ് വീണ ദാമോദരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം. ഓട്ടോയില്‍ എത്തിയ സംഘം അടച്ചിട്ട റോഡ് തുറന്ന് കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ടാറിംഗ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ അതിന് തയാറായില്ല. തുടര്‍ന്ന് പ്രകോപിതരായ സംഘം തൊഴിലാളികളില്‍ ഒരാളുമായി വാക്കേറ്റം നടത്തുകയായിരുന്നു. ഇവര്‍ ഇയാളെ മര്‍ദ്ദിക്കുന്നത് കണ്ട് ഒടിയെത്തിയതായിരുന്നു ദാമോദരന്‍.

തുടര്‍ന്ന് സംഘം ദാമോദരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സംഘം ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ഓട്ടോയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :