ടാപ്പിംഗ് തൊഴിലാളി കുളത്തില്‍ മരിച്ച നിലയില്‍

മൂവാറ്റുപുഴ| WEBDUNIA|
ടാപ്പിംഗ് തൊഴിലാളി കുളത്തില്‍ മരിച്ച നിലയില്‍. മൂവാറ്റുപുഴ മുടവൂര്‍ ലക്ഷംവീട് കോളനിയില്‍ നെല്ലിക്കുഴി കുര്യാക്കോസി (ബേബി- 49)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂവാറ്റുപുഴ ഉന്നക്കുപ്പയിലെ റബര്‍തോട്ടത്തിലെ കുളത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാത്രി ഇയാള്‍ വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :