ക്രോണ്യെയുടെ പിതാവ് ഡല്‍ഹി പൊലീസിനെതിരെ കേസിന്

ജോഹന്നാസ്ബര്‍ഗ്| WEBDUNIA|
PRO
PRO
ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെയുടെ പിതാവ് എവീ ക്രോണ്യെയ ഡല്‍ഹി പൊലീസിനെതിരെ കേസിന് ഒരുങ്ങുകയാണ്. 2000ത്തില്‍ നടന്ന ഒത്തുകളിക്കേസില്‍ ക്രോണ്യെയക്കെതിരെ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ച ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെയാണ് എവീ ക്രോണ്യേ നിയമ നടപടിക്കൊരുങ്ങുന്നത്.

ക്രോണ്യെക്കെതിരെ കുറ്റപത്രം നല്‍കിയ ഡല്‍ഹി പൊലീസിന്റെ നടപടി അര്‍ത്ഥശൂന്യമാണെന്ന് എവീ ക്രോണ്യെയ പ്രതികരിച്ചിരുന്നു. ക്രോണ്യെ ജീവിച്ചിരുന്നപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തവര്‍ ഇപ്പോള്‍ എന്തിന് വരുന്നുവെന്നും ക്രോണ്യെയുടെ ആത്മാവിനെ വെറുതെ വിടണമെന്നും എവീ ക്രോണ്യെയ പറഞ്ഞിരുന്നു.

2000ല്‍ ഇന്ത്യയ്ക്കെതിരായ മത്സരങ്ങള്‍ തോറ്റുകൊടുക്കുന്നതിന് ക്രോണ്യെയ വാതുവയ്പുകാരില്‍ നിന്ന് ഒരു കോടി 20 ലക്ഷം രൂപ വാങ്ങിയെന്നാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ 2002ല്‍ ഒരു വിമാനാപകടത്തില്‍ മരിച്ച ക്രോണ്യേയ്ക്കെതിരെയുള്ള കുറ്റപത്രം ഡല്‍ഹി കോടതി തള്ളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :