റഹ്മത്തുള്ള ലീഗിലേക്ക്

മലപ്പുറം| WEBDUNIA|
PRO
PRO
ദേശീയ കൗണ്‍സില്‍ അംഗം മുസ്ലിം ലീഗില്‍ ചേരുന്നു. ചൊവ്വാഴ്ച രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് റഹ്മത്തുള്ള ലീഗ് അംഗത്വം സ്വീകരിക്കും. സി പി ഐ വിടുകയാണെന്നും ലീഗില്‍ ചേരുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സി പി ഐയില്‍ നിന്ന് രാജി വച്ചതായി അദ്ദേഹം പറഞ്ഞു.

ഏറനാട് മണ്ഡലത്തില്‍ ദയനീയ പരാജയമാണ് സി പി ഐ ഏറ്റുവാങ്ങിയത്. വെറും 2700 വോട്ടുകള്‍ മാത്രമാണ് സി പി ഐക്ക് ഇവിടെ ലഭിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ഇതെക്കുറിച്ച് പാര്‍ട്ടി റഹ്മത്തുള്ളയോട് വിശദീകരണം ചോദിച്ചിരുന്നു.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് ഏറനാട് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പി വി അന്‍‌വറിനെ സഹായിക്കാന്‍ റഹ്മത്തുള്ള ശ്രമിച്ചതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ റഹ്മത്തുള്ളയ്‌ക്കെതിരെ നടപടിക്ക് വരെ സാധ്യതയുണ്ടെന്ന സൂചനകളുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :