പ്രചരണങ്ങളും സര്‍വേകളും തെറ്റ്, ഇടതിന് 73 സീറ്റ് കിട്ടും!

തിരുവനന്തപുരം‍| WEBDUNIA|
PRO
സര്‍വേകളും പ്രചരണങ്ങളുമെല്ലാം തള്ളിക്കളയുകയാണ് സി പി എം. മേയ് 13ന് വോട്ടെണ്ണുമ്പോള്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടി എല്‍ ഡി എഫ് അധികാരത്തില്‍ വരുമെന്ന് സി പി എമ്മിന്‍റെ വിലയിരുത്തല്‍. എല്‍ ഡി എഫിന് 73 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഭരണം നിലനിര്‍ത്താന്‍ 71 സീറ്റുകളാണ് വേണ്ടത്.

എല്ലാ ജില്ലാ കമ്മിറ്റികളും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് നല്‍കിക്കഴിഞ്ഞു. ഏറ്റവും വിജയസാധ്യതയുള്ള സീറ്റുകളുടെ കണക്കുകള്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്നും ചില അട്ടിമറികള്‍ നടന്നാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സി പി എം കേന്ദ്രങ്ങള്‍ അറിയിക്കുന്നു. ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി പോളിറ്റ് ബ്യൂറോ തീരുമാനിക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മികച്ച വിജയമാണ് സി പി എം പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ വിവാദങ്ങള്‍ വി എസിനൊപ്പം പാര്‍ട്ടിയുടെയും ഇമേജ് വര്‍ദ്ധിപ്പിച്ചിരുന്നു. അനായാസവിജയം പ്രതീക്ഷിച്ചിരുന്ന യു ഡി എഫിന് എല്‍ ഡി എഫ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. മത്സരിച്ച 27 സീറ്റുകളില്‍ 17 സീറ്റുകള്‍ ഉറപ്പായും ജയിക്കുമെന്ന് സി പി ഐയും വിലയിരുത്തുന്നു.

അതേസമയം, 80 മുതല്‍ 90 സീറ്റുകള്‍ വരെ നേടി യു ഡി എഫ് അധികാരത്തില്‍ വരുമെന്നാണ് മിക്ക സര്‍വേകളും സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വമാകട്ടെ 100 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :