ഏപ്രില്‍ 29-ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ എല്‍ ഡി എഫ് ആഹ്വാനം ചെയ്തു. ജെനീവയില്‍ നടക്കുന്ന സ്റ്റോക്‍ഹോം കണ്‍വെന്‍ഷനില്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല് നടത്തുന്നത്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് എല്‍ ഡി എഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച് വരികയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്ന കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ പാര്‍ട്ടിയായ എന്‍ സി പിയുടെ കേരള ഘടകം എല്‍ ഡി എഫ് യോഗത്തില്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായുള്ള എല്‍ ഡി എഫിന്റെ എല്ലാ പ്രതിഷേധസമരങ്ങള്‍ക്കും തങ്ങളുടെ പിന്തുണ ഉണ്ടാവുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.