രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ പിടിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഒറീസയില്‍ നിന്ന് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ റയില്‍വേ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിക്ക് തലസ്ഥാന നഗരിയിലെത്തിയ ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സില്‍ കൊണ്ടുവന്ന ഏഴ് കുട്ടികളെയും കൊണ്ടുവന്ന ആളെയുമാണ്‌ പിടികൂടിയത്.

ഇവരെ കൊണ്ടുവന്ന ഒറീസക്കാരനായ അഞ്ജന കുമാര്‍ ഹൌറ എന്നയാളെ റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കുട്ടികളെ കന്യാകുമാരി ജില്ലയിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലേക്ക് കൊണ്ടുവന്നതാണെന്ന് അഞ്ജന കുമാര്‍ പൊലീസില്‍ മൊഴി നല്‍കി.

ട്രെയിനില്‍ കുട്ടികളെ കൊണ്ടുവരുന്നത് കണ്ട് സംശയം തോന്നി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണു റയില്‍വേ പൊലീസിനെ വിവരമറിയിച്ചത്. ഏഴു മുതല്‍ 13 വയസുവരെയുള്ളവരാണ്‌ കുട്ടികള്‍.

കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :