രാഹുലിന് പക്വതയില്ല: ചന്ദ്രപ്പന്‍

കാസ‌ര്‍ഗോഡ്| WEBDUNIA|
PRO
PRO
രാഹുല്‍ ഗാന്ധിയുടെ പക്വത ഇല്ലായ്മയാണ് വി എസ് അച്യുതാനന്ദനെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് കാരണമെന്ന് സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ 93 വയസുള്ള ആളായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് രാഹുല്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.

പത്ത് വര്‍ഷത്തോളം താന്‍ രാഹുലിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൌരവമുള്ള ഒരു കാര്യത്തെക്കുറിച്ചും പാര്‍ലമെന്റില്‍ അദ്ദേഹം സംസാരിച്ച് കേട്ടിട്ടില്ലെന്നും ചന്ദ്രപ്പന്‍ കാസ‌ര്‍ഗോഡ് പറഞ്ഞു.

ജീവിച്ചിരിക്കുന്ന നേതാവിന്റെ ഫോട്ടോ വച്ച് പോസ്റ്റര്‍ അടിക്കുന്നത് കാര്യമാക്കേണ്ടെന്നും അത് മാറുന്ന കാലത്തിന്റെ രീതിയാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് ശനിയാഴ്ച പിണറായി വിജയന്‍ നടത്തിയ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഫോട്ടോ വച്ച് പോസ്റ്റര്‍ അടിക്കുന്നത് പുതിയ പ്രവണതയാണെന്നാണ് പിണറായി പറഞ്ഞത്. മുമ്പ് ഇതുപോലെ സംഭവിച്ചിട്ടില്ലെന്നും താന്‍ ഇതേക്കുറിച്ച് അഭിപ്രായമൊന്നും പറയുന്നില്ലെന്നും പിണറായി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചന്ദ്രപ്പന്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വികസനം മുരടിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് നടക്കുന്നത്. അത് അവരുടെ പദവിക്ക് ചേരാത്ത പ്രവര്‍ത്തിയാണെന്നും ചന്ദ്രപ്പന്‍ കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :