ഭരണത്തിലിരിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോഴിക്കോട്‌| WEBDUNIA|
PRO
ഭരണത്തിലിരിക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അവകാശമില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചുവര്‍ഷം അധികാരത്തിലുണ്ടായിട്ടും വി എസ് അച്യുതാനന്ദന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ടും പെണ്‍വാണിഭക്കാര്‍ക്കെതിരെ ഒന്നും ചെയ്യാതിരുന്ന മുഖ്യമന്ത്രിക്ക്‌ ഇനി നടപടിയുണ്ടാവുമെന്ന്‌ പറയാന്‍ ധാര്‍മികാവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ്‌ ഡാറ്റാ സെന്റര്‍ റിലയന്‍സ്‌ പോലൊരു കുത്തക കമ്പനിക്ക്‌ കൈമാറിയ മുഖ്യമന്ത്രിക്ക്‌ അഴിമതിയെക്കുറിച്ച്‌ പറയാന്‍ അവകാശമില്ല. സ്റ്റേറ്റ്‌ ഡാറ്റാ സെന്റര്‍ കൈമാറിയതിനെകുറിച്ച്‌ മുഖ്യമന്ത്രിക്കയച്ച കത്തിന്‌ ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെ പി ജയരാജന്‍ എം എല്‍ എ കൈയേറ്റം ചെയ്ത സംഭവത്തില്‍ സി പി എം നിലപാട്‌ വ്യക്തമാക്കണമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഭക്‌ഷ്യമന്ത്രി സി ദിവാകരന്‍ വോട്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പ്‌ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :