രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല: വെള്ളാപ്പള്ളി

ആലപ്പുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന് വെള്ളാപ്പള്ളി നാടേശന്‍. യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (എസ്‌ആര്‍പി) പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എസ്‌എന്‍ഡിപി യോഗത്തിന്റെ പിന്തുണ തേടിയിട്ടുണ്ട്‌. സമുദായംഗങ്ങളും നേതാക്കളും അതുമായി സഹകരിക്കുന്നത്‌ എതിര്‍ക്കില്ലെന്നും വെള്ളാപ്പാള്ളി വ്യക്തമാക്കി.

എസ്‌ആര്‍പി നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യോഗത്തിന്റെ നേതൃത്വത്തില്‍ എസ്‌ആര്‍പി യെ പുനരുജ്ജീവിപ്പിക്കാന്‍ തയ്യാറല്ല. യോഗത്തിലെ ആരെങ്കിലും സഹകരിക്കാന്‍ തയ്യാറായാല്‍ എതിര്‍ക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇക്കാര്യം യോഗം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :