വി എസിന്റെ കത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കും: എസ് ആര്‍ പി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. വി എസിന്റെ കത്ത്‌ ഉചിതമായ സമയത്ത്‌ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കത്തുകള്‍ കേന്ദ്ര നേതൃത്വത്തിന്‌ ലഭിക്കാറുണ്ടെന്നും എസ്‌ ആര്‍ പി ചൂണ്ടിക്കാട്ടി. അവയൊക്കെ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യാറുണ്ട്. ബിഹാറില്‍ ആയിരുന്നതിനാല്‍ വി എസ്‌ അയച്ച കത്തിനെകുറിച്ച്‌ ഒന്നും അറിയില്ലെന്നും എസ് ആര്‍ പി പറഞ്ഞു.

അടുത്ത മാസമാണ്‌ സി പി എം കേന്ദ്രകമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്‌. ഈ അവസരത്തില്‍ വി എസിന്റെ കത്ത്‌ ചര്‍ച്ചയ്‌ക്ക് വരുമെന്നാണ്‌ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :